ചാമ്പ്യന്‍സ് ബോട്ട് ലീഗ്; വള്ളംകളി മത്സരങ്ങള്‍ ഇതാദ്യമായി അച്ചാംതുരുത്തിയില്‍

ഒക്ടോബര്‍ 19ന് ഉച്ചയ്ക്ക് രണ്ടിന് – ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട്ലീഗ് വള്ളംകളി മത്സരങ്ങള്‍ ഒക്ള്‍ടോബര്‍ 19ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സംഘാടകസമിതി ചെയര്‍മാന്‍ എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നസീബ്, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാര്‍, എ.എസ്.പി ദേവദാസ് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ള്‍ടോബര്‍ 19ന് കൃത്യം രണ്ടുമണിക്ക് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ആരംഭിക്കും. സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പരിപാടിയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രചാരണം ഊര്‍ജ്ജിതമാക്കുന്നതിന് യോഗം തീരുമാനിച്ചു., സന്ദര്‍ശക സുരക്ഷ, വാഹന നിയന്ത്രണം, മത്സരിക്കുന്നവരുടെ സുരക്ഷ തുടങ്ങിയവയെല്ലാം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്‌കൂബ ടീമിനെ ഫയര്‍ഫോഴ്സ് നിയോഗിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സന്തോഷ്, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലാലി ജോര്‍ജ്, ചന്ദേര പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പ്രശാന്ത്,നിലേശ്വരം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ, ബി.നിബിന്‍ പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ്സ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.സുനില്‍ കുമാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാല്‍, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എം.സി നിതിന്‍ എല്ലാ ശുചിത്വമിഷന്‍ പ്രതിനിധി കെ.സാന്ദീപ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *