ട്രോമാകെയര്‍ വളണ്ടിയര്‍ പരിശീലനം നടന്നു. ട്രോമാകെയര്‍ കാസര്‍ഗോഡ് (ട്രാക്ക്) ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം വേലാസ്വരവുമായി സഹകരിച്ചാണ് പരിശീലനം നടന്നത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സി. കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വേലാശ്വരം:ട്രോമാകെയര്‍ സൊസൈറ്റി കാസര്‍ഗോഡ്, വേലാശ്വരം ഇ. എം എസ് സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വേലാശ്വരം വിശ്വ ഭാരതീ ക്ലബ്ബില്‍ വച്ച് വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു. അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര സഹായം ശാസ്ത്രീയ പരിചരണം അവയവദാനം രക്തദാനം എന്നീ ലക്ഷങ്ങളോടെ മോട്ടോര്‍ വാഹന വകുപ്പും പോലീസും പൊതുജന പങ്കാളിത്തത്തോടെ രൂപം നല്‍കിയ സംരംഭമാണ് ട്രോമ കെയര്‍ സൊസൈറ്റി. നേതൃത്വ പരിശീലനം, പ്രഥമ ശുശ്രൂഷ ,റോഡ് സേഫ്റ്റി എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് വളണ്ടിയര്‍ ബാഡ്ജ് നല്‍കി ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ഏവരെയും പരിശീലനം പൂര്‍ത്തിയായവര്‍ക്ക് വളണ്ടിയര്‍ ബാഡ്ജ് നല്‍കി ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ പരിശീലന പരിപാടി കൊണ്ട് സാധിച്ചു.. കാഞ്ഞങ്ങാട് ഡി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സി കെ. സുനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. വിജയന്‍ അധ്യക്ഷത വഹിച്ചു. ട്രാക്ക് സെക്രട്ടറി വി. വേണുഗോപാലന്‍, വടകര ആര്‍.ടി.ഒ
പി. രാജേഷ്, എ. കെ വേണുഗോപാലന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.എ. ഗംഗാധരന്‍, എം.കെ രവീന്ദ്രന്‍ മാസ്റ്റര്‍,പി. കൃഷ്ണന്‍, ടി പി ജ്യോതിഷ്, കെ. വി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.ടി. ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാഗതവും വി. ഷനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.