പാലക്കുന്ന് : ശബരിമല വിഷയത്തില്‍ നാളിതുവരെ എന്‍ എസ് എസ് പുലര്‍ത്തിപ്പോന്ന നിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി
ഇടത് സര്‍ക്കാറിനെ രാഷ്ട്രീയമായി പിന്തുണച്ച് പ്രസ്താവന നടത്തിയതില്‍ ജില്ലാ യൂണിയനില്‍ പ്പെട്ട ഉദുമ പരിയാരം എന്‍ എസ് എസ് കരയോഗം ശക്തമായി പ്രതിഷേധിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വരെ നടത്തിയ പോരാട്ടത്തിലൂടെ നേടിയ നേട്ടങ്ങള്‍ ജനറല്‍ സെക്രട്ടറി വിസ്മരിച്ചു.
ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തള്ളിപ്പറയുന്ന സര്‍ക്കാര്‍ നിലപാടിനെ എന്നും തള്ളിപ്പറഞ്ഞിട്ടുള്ള എന്‍ എസ് എസ് നിലപാടിന് വിരുദ്ധമായാണ് ജ. സെക്രട്ടറി
യുടെ പ്രസ്താവനയെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാലക്കില്‍ നാരായണന്‍ നായര്‍, ഗോപാലന്‍ നായര്‍,
മാവില കുഞ്ഞിരാമന്‍ നമ്പ്യാര്‍, പിതാംബരന്‍ നായര്‍, കോടോത്ത് ബാലചന്ദ്രന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.