തദ്ദേശഭരണം, തെരഞ്ഞെടുപ്പ്, ജനാധികാരം : ഉദുമയില്‍ പരിശീലന പരിപാടി 22നും 23നും

പാലക്കുന്ന്: തദ്ദേശഭരണ സംവിധാനത്തെ കൂടുതല്‍ അറിയുവാനും തദ്ദേശഭരണ സംവിധാനത്തില്‍ പൗരനെന്ന നിലയില്‍ എങ്ങിനെ ക്രിയാത്മകമായി ഇടപെടാമെന്ന് അറിയാനും പഠിക്കാനുമായി ജില്ലയില്‍ പരിശീലന ക്ലാസുകള്‍ നടത്തുന്നു. മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരള കാസര്‍കോടാണ് (എംബികെ കാസര്‍കോട്) ദ്വിദിന പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്

തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റെയ്‌നബിള്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഗവേണന്‍സ്, കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ സൊസൈറ്റിയുടെയും സഹകരണത്തോടെയാണിത് നടത്തുന്നത്. ഉദുമ ഹൈവെ ഇന്‍ കണ്‍വെന്‍ഷന്‍ ഹാളില്‍
22നും 23 നും രാവിലെ 9.30 മുതല്‍ 5 വരെ യാണ് പരിശീലനം.
തദ്ദേശഭരണ സംവിധാനത്തില്‍ ഇടപെടാന്‍ സഹായിക്കുന്ന നേതൃപാടവം, ആശയവിനിമയം,കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, ജനപ്രതിധിയുടെ അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, വികസന ആശയങ്ങള്‍, ചോദ്യങ്ങള്‍ അഭിമുഖീകരിക്കാനുള്ള ശേഷി,സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം, പൊതുസമൂഹത്തിന്റെ ഇടപെടല്‍ സാധ്യതകള്‍, ഗ്രാമസഭയുടെ അധികാരങ്ങള്‍ ചുമതലകള്‍ ഇങ്ങിനെ വിപുലമായ ഉള്ളടക്കത്തോടെയാണ് പരിശീലനപരിപാടി സംഘടിപ്പിക്കുകയെന്ന് മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരള കാസര്‍കോട് ഭാരവാഹികളായ എ. കെ. പ്രകാശ്,ഖാലിദ് കൊള വയല്‍, ശ്രീനാഥ് ശശി, പത്മരാജന്‍ എന്നിവര്‍ അറിയിച്ചു. 9448908629,
9207802841.

Leave a Reply

Your email address will not be published. Required fields are marked *