നടന്‍ ഷറഫുദ്ദീന്റെ പുതിയ ചിത്രമായ ‘പെറ്റ് ഡിറ്റക്ടീവി’ന്റെ പ്രൊമോഷന്‍ ഭാഗമായി ചെയ്ത ഒരു കോമഡി വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് ‘രാവണപ്രഭു’വിന്റെ റീ-റിലീസ് തീയതി മാറ്റിവെക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
തന്റെ കൈയിലുള്ള പണം മുഴുവന്‍ മുടക്കിയാണ് ‘പെറ്റ് ഡിറ്റക്ടീവ്’ ചെയ്തതെന്നും, ഒരേ സമയം രണ്ട് മോഹന്‍ലാലിനെ (രണ്ട് സിനിമകളെ) താങ്ങാന്‍ കഴിയില്ലെന്നും ഷറഫുദ്ദീന്‍ തമാശയായി പറയുന്നുണ്ട്. ഇതിനു മറുപടിയായി, ‘ഇത് ഞാന്‍ ജയിക്കാന്‍ വേണ്ടി കളിക്കുന്ന കളിയാണ് മോനേ’ എന്ന ‘രാവണപ്രഭു’വിലെ മാസ് ഡയലോഗ് പറഞ്ഞ് മോഹന്‍ലാല്‍ ഫോണ്‍ കട്ട് ചെയ്യുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഒടുവില്‍, മോഹന്‍ലാലിന്റെ ഡയലോഗില്‍ തോറ്റ ഷറഫുദ്ദീന്‍, ‘പെറ്റ് ഡിറ്റക്ടീവി’ന്റെ റിലീസ് തീയതി ഒക്ടോബര്‍ പത്തിലേക്ക് മാറ്റിയെന്നും അറിയിച്ചു. ഷറഫുദ്ദീന്റെ ഈ ക്രിയാത്മകമായ പ്രൊമോ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് ‘രാവണപ്രഭു’വിന്റെ റീ-റിലീസ് തീയതി മാറ്റിവെക്കാന്‍ അപേക്ഷിക്കുന്ന തമാശ വീഡിയോയാണ് ഷറഫുദ്ദീന്‍ പങ്കുവെച്ചത്. ആരാധകരും സിനിമാപ്രേമികളും ഈ ക്രിയാത്മകമായ പ്രൊമോ വീഡിയോയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
ഷറഫുദ്ദീന്‍ കലക്കി, ഇതിലും മികച്ച പ്രൊമോഷന്‍ വേറെയില്ല, പ്രൊമോഷന്‍ ചെയ്യാന്‍ എനിക്കൊരുത്തന്റെയും ആവശ്യമില്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഷറഫുദ്ദീന്റെ ഈ തമാശ നിറഞ്ഞ മാര്‍ക്കറ്റിംഗ് തന്ത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ വലിയ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ്.