കാഞ്ഞങ്ങാട് :ദേശീയ സാക്ഷരത പദ്ധതിയുടെ രണ്ടാം ഘട്ടം ‘ഉല്ലാസ്’ കാഞ്ഞങ്ങാട് നഗരസഭ തല ഉത്ഘാടനം ഹോസ്ദുര്‍ഗ് അംഗന്‍വാടിയില്‍ സംഘടിപ്പിച്ചു. നഗരസഭയിലെ കന്നഡ സംസാരിക്കുന്നവര്‍ക്കു മലയാളം അക്ഷരം എഴുതാനും വായിക്കാനും അതുപോലെ മലയാളം സംസാരിക്കുന്നവര്‍ക്ക് കന്നഡ എഴുതാനും വായിക്കാനും ആണ് പഠിപ്പിക്കുന്നത്.
പരിപാടി ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍ അശോകന്‍ അധ്യക്ഷനായി. സുകന്യ ഏച്ച് ആര്‍ (മുന്‍കൗണ്‍സിലര്‍),എം. ഗീത (പ്രേരക്),സിന്ധു എം (അംഗന്‍വാടി ടീച്ചര്‍), കെ പി രോഹിണി (ആശ വര്‍ക്കര്‍), സീന (എ ഡി എസ്) എന്നിവര്‍ സംസാരിച്ചു. ബാലാമണി എം (പ്രേരക്) സ്വാഗതവും, രമ്യ എം (ഇന്‍സ്ട്രക്ടര്‍),നന്ദിയും പറഞ്ഞു.