കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ ഹയര്‍ സെക്കന്ററി പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപക അസോസിയേഷന്റെ നേതൃത്വത്തില്‍ പുതിയ കോട്ട ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തെക്കുറിച്ച് കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായ ഡോ. സി എ ജോസുകുട്ടി പരിപാടി ഉദ്ഘാടനം ചെയ്ത് വിഷയം അവതരിപ്പിച്ചു. സമകാലീന ഇന്ത്യയുടെ രാഷ്ട്രീയത്തെക്കുറിച്ചും ദേശ നിര്‍മ്മാണത്തെക്കുറിച്ചും കൊയിലാണ്ടി എസ് എ ആര്‍ ബി ടി എം ഗവണ്‍മെന്റ് കോളേജിലെ രാഷ്ട്രതന്ത്ര വിഭാഗം അധ്യാപകനായ ഡോ. അനീഷ് വി.ആര്‍ അവതരണം നടത്തി. സമകാലീന ഇന്ത്യന്‍ രാഷ്ട്ര രൂപവല്‍ക്കരണത്തിന്റെ നാള്‍വഴികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ദേശീയത രൂപപ്പെടുന്നതിന്റെ ചരിത്ര രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കിയ സെമിനാറില്‍ കാസര്‍ഗോഡ് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറുപതോളം പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരും വിവിധ സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും പങ്കാളികളായി.
പ്രസിഡണ്ട് എന്‍. സദാശിവന്‍ അധ്യക്ഷനായി, എ.കെ. വിനോദ് കുമാര്‍ (ആര്‍.ഡി.ഡി. കണ്ണൂര്‍), അബ്ദുള്‍ ലത്തീഫ് ( പ്രിന്‍സിപ്പാള്‍ പടന്നക്കടപ്പുറം ) , ആര്‍. സന്ദീപ് (എച്ച് എസ്.എസ് ടി ജി എച്ച്.എസ് എസ് ഉദിനൂര്‍) എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.രാകേഷ് സ്വാഗതവും, ടി.കെ. വസന്തകുമാരി നന്ദിയും പറഞ്ഞു.