ഭോപ്പാല്‍: മോര്‍ച്ചറിയില്‍ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈം?ഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇതെത്തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ഖാക്‌നര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദ്യ ദവാര്‍ പരാതി നല്‍കുകയായിരുന്നുവെന്ന് എഎസ്പി അന്ദര്‍ സിങ് കനേഷ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍, 2024 ഏപ്രില്‍ 18ന് പുലര്‍ച്ചെ 6.45നാണ് സംഭവം നടന്നതെന്ന് വ്യക്തമായി.