ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാക്കളെ നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി ഓസ്ലോയില്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള സമാധാന ശ്രമങ്ങളെയും മനുഷ്യാവകാശ പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന ഈ ദിനത്തില്‍, നാമനിര്‍ദ്ദേശ പട്ടികയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും, നോബല്‍ ചരിത്രത്തിലെ ഐതിഹാസിക ജേതാക്കളെയും, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നോബല്‍ മോഹത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.
2025ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ ആകെ 338 നാമനിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്. നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി രഹസ്യമായി സൂക്ഷിക്കുന്ന ഈ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് ട്രംപ്
ഒക്ടോബര്‍ 10 ന്, നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോയില്‍, ഇന്ത്യന്‍ സമയം ഉച്ചക്ക് 02:30 ന് ഈ വര്‍ഷത്തെ സമാധാന നോബല്‍ പ്രഖ്യാപിക്കും. ആരാവും ഈ വര്‍ഷത്തെ നോബല്‍ സമ്മാന ജേതാവ് എന്നറിയാന്‍ ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അത് നോബല്‍ സമ്മാനത്തിനായി അതിയായി ആഗ്രഹിക്കുന്ന, സ്വയം പ്രഖ്യാപിത സമാധാന നായകനായ ഡോണള്‍ഡ് ട്രംപ് ആണോ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി അത് മറ്റാര്‍ക്കെങ്കിലും ആവുമോ ലഭിക്കുക എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. സമാധാനത്തിനുള്ള 2025 ലെ നോബല്‍ സമ്മാനം, ലോകത്തിന്റെ നിലവിലെ പ്രതിസന്ധികള്‍ക്ക് എന്ത് മറുപടി നല്‍കുന്നു എന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ലോകം.