കാഞ്ഞങ്ങാട്: കവുങ്ങ് കര്‍ഷകര്‍ക്കും നെല്‍ കര്‍ഷകര്‍ക്കും ഈ കാലവര്‍ഷത്തില്‍ ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേരള കര്‍ഷക സംഘം (എ. ഐ. കെ. എസ് ) കാഞ്ഞങ്ങാട് ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വനം വന്യജീവി നിയമഭേദഗതി അംഗീകരിച്ച കേരള സര്‍ക്കാറിന് കണ്‍വെന്‍ഷന്‍ അഭിവാദ്യം ചെയ്തു. കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി. ജനാര്‍ദ്ദനന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ തങ്കമണി വില്ലാരം പതി, കെ. വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.