കാസര്‍കോട് ജില്ലയിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിശീലന ക്ലാസ്സ് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകള്‍, കാസര്‍കോട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വരണാധികാരികള്‍ക്കുള്ള പരിശീലനമാണ് ഇന്ന് നടന്നത്. മറ്റ് വരണാധികാരികള്‍ക്കുള്ള പരിശീലനം ഒന്‍പത്,പത്ത്, തീയതികളില്‍ നടക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചുമതല കൂടിയുള്ള എ.ഡി.എം പി.അഖില്‍ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. പരിശീലന ക്ലാസ്സില്‍ ജില്ലാ തല റിസോഴ്സ് ഗ്രൂപ് ട്രെയിനര്‍മാരായ എല്‍.കെ സുബൈര്‍, കെ.വി ബിജു, ടി.വി സജീവന്‍, ജി.സുരേഷ് ബാബു, എസ്.എന്‍ പ്രമോദ് എന്നിവര്‍ ക്ലാസെടുത്തു. ആദ്യ സെഷനില്‍ വരണാധികാരികളുടെ ചുമതലകളെക്കുറിച്ചും തുടര്‍ന്ന് ഇലക്ട്രോണിക്ള്‍ വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ടും പരിശീലനം നല്‍കി.