ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന അയല്‍ക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക് ‘ബാക്ക് ടു ഫാമിലി ‘ സി.ഡി.എസ്സ്തല ആര്‍.പിമാര്‍ക്കുള്ള ബ്ലോക്ക് തല പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞ് വെല്ലുവിളികള്‍ കൂട്ടായി നേരിടുന്നതിനുള്ള അറിവുകളും നേതൃ ശേഷിയും ആര്‍ജ്ജിച്ച് സാമ്പത്തിക, സാമൂഹിക ശാക്തീകരണ ഇടങ്ങള്‍ സൃഷ്ടിച്ച് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നതാണ് ക്യാമ്പയിനിലൂടെ ലഷ്യമിടുന്നത്. ഒക്ടോബര്‍ 11മുതല്‍ 30 വരെ നടക്കുന്ന ‘ബാക്ക് ടു ഫാമിലി’ സാധ്യമായ അവധി ദിവസങ്ങളില്‍ ബ്ലോക്കിലെ വിവിധ സി.ഡി.എസുകളിലെ തെരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാലയങ്ങളിലാണ് മെഗാ ക്യാമ്പയിന്‍ നടക്കുന്നത്. കുട്ടിയും അവകാശങ്ങളും, സുരക്ഷിത ബാല്യം മികച്ച രക്ഷാകര്‍തൃത്വം, കുടുംബം-ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങി മേഖലകളിലൂന്നി യുള്ള ശില്പശാല അയല്‍ക്കൂട്ടതലങ്ങളില്‍ നടക്കും. കുട്ടികളുടെ വളര്‍ച്ച, സാമൂഹ്യവത്കരണ ഇടങ്ങളിലെ ആരോഗ്യകരമായ ഇടപെടലുകള്‍, സാമൂഹ്യ ബന്ധങ്ങളുടെ ആവശ്യകത, ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനും അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനും ഉതകുന്ന രക്ഷകര്‍ത്യ ശേഷി വികസിപ്പിക്കുന്നതിനുള്ള ധാരണയും ചര്‍ച്ചയും അയല്‍ക്കൂട്ടങ്ങളില്‍ സജീവ മാക്കുന്നതിന് ക്യാമ്പയിന്‍ സഹായിക്കും.
സി.ഡി.എസ് തലത്തില്‍ നിന്നും റിസോഴ്സ് പേഴ്സണ്‍ പരിശീലനത്തിനായി ഗ്രാമ, ബ്ലോക്ക്,പഞ്ചായത്ത്, നഗരസഭകളിലെ ജനപ്രതിനിധികളും കുടുംബശ്രീയോടൊപ്പം കാമ്പയിനിന്റെ ഭാഗമാകുന്നുണ്ട്.
ബ്ലോക്ക് തല സി.ഡി.എസ് ആര്‍.പി പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം നഗരസഭാ ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് പദ്ധതി വിശദീകരിച്ചു. നീലേശ്വരം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വി.ഗൗരി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ ഇ.കെ ബിന്ദു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ ശാന്ത, സി.റീന, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. ഡി.പി.എം, ടി.പി ആതിര സ്വാഗതവും സിറ്റി മിഷന്‍ മാനേജര്‍ എം.വി നിതിന്‍ നന്ദിയും പറഞ്ഞു.
ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന കാസര്‍കോട് ബ്ലോക്ക് ബാക്ക് ടു ഫാമിലി റിസോഴ്സ് പേര്‍സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.ചെമ്മനാട് പഞ്ചായത്ത് അംഗം രാജന്‍ പൊയിനാച്ചി അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സബൂറ, ചെങ്കള പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫാത്തിമത്ത് അന്‍സിഫ, റിസോഴ്സ് പേഴ്സണ്‍ കെ.ശാന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ പ്രോഗ്രാം മാനേജര്‍ മാരായ എം.രേഷ്മ സ്വാഗതവും ടി.ആതിര നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആര്‍.പി പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വിജയന്‍ നിര്‍വഹിച്ചു. എ.ഡി.എം.സി സി.എച്ച് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് വിശിഷ്ടാതിഥി ആയി. കാഞ്ഞങ്ങാട് പരപ്പ ബ്ലോക്ക്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ജനപ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു. ഉച്ചവരെയുള്ള രണ്ട് സെക്ഷനുകള്‍ ഹരിദാസന്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
പരപ്പ ബ്ലോക്ക് തല വിവിധ പഞ്ചായത്തുകളിലെ റിസോഴ്സ് പേഴ്സണ്‍ മാര്‍ക്കുള്ള ബാക്ക് ടു ഫാമിലി 2025 പരിശീലനം കോയിത്തട്ട കുടുംബശ്രീ സി.ഡി.എസ് ഹാളില്‍ നടന്നു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഉഷാരാജു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡി.ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശാന്ത, ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷൈജമ്മ ബെന്നി, ടി.എച്ച് അബ്ദുള്‍ നാസര്‍, വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു മുരളീധരന്‍, ശാന്തി കൃപ, ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ സതിദേവി ടീച്ചര്‍, ബളാല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോന്‍സി ജോയ്, പനത്തടി പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ സൗമ്യ മോള്‍, ബി.സജിനി മോള്‍, മെമ്പര്‍ സെക്രട്ടറി സജീന്ദ്രന്‍ പുതിയപുരയില്‍, ഈസ്റ്റ് എളേരി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സരോജിനി സുരേഷ് എന്നിവര്‍ സംസാരിച്ചു. കിനാനൂര്‍ കരിന്തളം സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.വി സീന സ്വാഗതവും കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജെ ശ്രീവിദ്യ നന്ദിയും പറഞ്ഞു.
മഞ്ചേശ്വരം സി ഡി എസ് തല ആര്‍ പി മാരുടെ ബ്ലോക്ക് തല പരിശീലനം മംഗല്‍പ്പാടി ലയണ്‍സ് ക്ലബ് ഹാളില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫല്‍, വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ്സ് ഭാരതി ,മഞ്ചേശ്വരം ബ്ലോക്ക് ജനപ്രതിനിധികള്‍,സി ഡി എസ്സ് ചെയര്‍പേഴ്സണ്‍ മാര്‍, ജില്ലാ, ബ്ലോക്ക്, സി.ഡി.എസ്സ് ആര്‍.പിമാര്‍, ജില്ലാ മിഷന്‍ സ്റ്റാഫ്, സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.
കാറഡുക്ക ബ്ലോക്ക് പരിശീലന പരിപാടി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശോഭന കുമാരി അധ്യക്ഷത വഹിച്ചു. എ.ഡി.എം.സി കിഷോര്‍ കുമാര്‍ പദ്ധതി വിശദീകരിച്ചു. റീന സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി ജിതിന്‍ നന്ദിയും പറഞ്ഞു.