ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്കവകുപ്പ് , കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. ഹൈ സ്‌കൂള്‍ വിഭാഗം പ്രസംഗമത്സരത്തില്‍ ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ സി.ദീക്ഷിത് ഒന്നാം സ്ഥാനവും ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയിലെ ഫാത്തിമത്ത് സന രണ്ടാം സ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ ഉദിനൂര്‍ ജി.എച്ച്.എസ്.എസിലെ കെ.അനന്യ ഒന്നാം സ്ഥാനവും ബേത്തൂര്‍പാറ ജി.എച്ച്.എസ്.എസിലെ ആദര്‍ശ് മോഹന്‍ രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തില്‍ മഞ്ചേശ്വരം എസ്.എ.ടി.എച്ച്.എസ്.എസിലെ കെ.പി പൂജാ ലക്ഷ്മി ഒന്നാം സ്ഥാനവും ചെര്‍ക്കള സൈനബ് മെമ്മോറിയല്‍ ബി.എഡ് സെന്ററിലെ വിജിത് വിനോദ്, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വി.ലസിത എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ പി.എ ഷെരീഫ് ക്വിസ് മാസ്റ്ററായി. പരിപാടികളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന നന്ദിയും പറഞ്ഞു.