ബളാല്‍: ബളാല്‍ ഗ്രാമത്തില്‍ ആദ്യമായി BVSc &AH പാസ്സായി വെററിനറി ഡോക്ടറായ ദേവികക്ക് നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗം അനുമോദനം നല്‍കി. കരയോഗം പ്രസിഡന്റ് വി മാധവന്‍ നായര്‍ കരിവണ്ണം വയല്‍, സെക്രട്ടറി പി മധുസൂദനന്‍ നായര്‍,താലൂക്ക് യൂണിയന്‍ പ്രതിനിധികളായ വി മാധവന്‍ നായര്‍ ആനക്കല്ല്, കെ കുഞ്ഞമ്പു നായര്‍, ജോയിന്റ് സെക്രട്ടറി സി നാരായണന്‍ നായര്‍, കെ വി പദ്മനാഭന്‍ നായര്‍, രേഖ സുകുമാരന്‍,ജ്യോതി രാജേഷ് എന്നിവര്‍ സംസാരിച്ചു. കരയോഗ അംഗമായ പി കുഞ്ഞികൃഷ്ണന്‍ നായരുടെയും വനിതാ സമാജം പ്രസിഡന്റ് ഗീതയുടെയും മകളാണ് ദേവിക.