മാങ്ങാട് : ഉദുമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വംശനാശ ഭീഷണിയുള്ള വിത്തുകള്‍, ചെടികള്‍, മറ്റു ജീവജാലങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ ഉദുമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി തയ്യാറാക്കിയ പദ്ധതികളില്‍ ഒന്നാണ് അന്യംനിന്നു പോകുന്ന നെല്‍വിത്തുകളെ സംരംക്ഷിക്കുക എന്നത്. ഇതിനായി മാങ്ങാട് വയലില്‍ അപൂര്‍വ്വ ഇനത്തില്‍ പെട്ട രക്തശാലി എന്ന നെല്‍ വിത്തിനമാണ് 40 സെന്റില്‍ കൃഷി ചെയ്തത്.
സ്ഥിരം സമിതി അധ്യക്ഷ എം. ബീവി അധ്യക്ഷത വഹിച്ചു. ബി എം. സി. കണ്‍വീനര്‍ പി.കെ. മുകുന്ദന്‍, നവകേരളം ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ബാലചന്ദ്രന്‍, ബാലകൃഷ്ണന്‍ തെക്കേവീട്, സുധാകരന്‍ മാങ്ങാട് , ബാലചന്ദ്രന്‍ മാങ്ങാട്, സരസ്വതി, പി.വി.കെ അരമങ്ങാനം, രഘു എന്നിവര്‍ സംസാരിച്ചു.