അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനം ജില്ലാതല ഉദ്ഘാടനവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

രാജപുരം : സെപ്റ്റംബര്‍ 19 അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് താലൂക്ക് പൂടംകല്ല് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ നിര്‍വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സി രേഖ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു മുഖ്യാതിഥി ആയായി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ സന്തോഷ് ബി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍ ആര്‍ ആര്‍ ടി എന്നിവര്‍ സംസാരിച്ചു.
വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിന്‍സി വി കെ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി പി ഹസീബ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ക്കായുള്ള പരിശീലന പരിപാടിയില്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് നന്ദന്‍ വിജയകുമാര്‍, പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടി കെ ശ്രവ്യ എന്നിവര്‍ ക്ലാസ് എടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ കാസര്‍ഗോഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. വിഷമുള്ള പാമ്പുകളെക്കുറിച്ച് സമൂഹത്തെ അവബോധമുണ്ടാക്കുക, പാമ്പുകടിയറ്റാല്‍ സ്വീകരിക്കേണ്ട ശരിയായ പ്രഥമശുശ്രൂഷ, പാമ്പുകടിയല്‍ക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച അറിവുകള്‍ നല്‍കുക, സമയബന്ധിതവും ഉചിതവുമായ ആശുപത്രി ചികിത്സ ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിച്ചു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *