ജല്‍ശക്തി അഭിയാന്‍ 2025 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. പനത്തടിയിലെ ചീരങ്കടവ് ചെക് ഡാം, ചിറ്റാരിമല സ്പ്രിങ് ഷെഡ് പ്രൊജക്റ്റ്, കയ്യൂര്‍ ചീമേനിയിലെ പടുതകുളം, ജെ.ജെ.എം സൈറ്റ്, ബളാല്‍ കല്ലന്‍ ചിറ വാട്ടര്‍ ഷെഡ്, തൃക്കരിപ്പൂരില്‍ പൂര്‍ത്തീകരിക്കുന്ന കുള നവീകരണ പ്രവര്‍ത്തി നടക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് ലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്. ജില്ലാ നോഡല്‍ ഓഫീസര്‍ ഭൂജല വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അരുണ്‍ ദാസ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജില്ലാ എന്‍ജിനീയര്‍ സദ അബ്ദുല്‍ റഹ്‌മാന്‍, സി.ആര്‍.ഡി പ്രതിനിധി ഡോ. വി.ശശികുമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു, ദാരിദ്ര്യ ലഘൂകരണ വിഭാഗം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ടി.ടി സുരേന്ദ്രന്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.