പാലക്കുന്ന് : കബഡി പ്രേമികള്‍ക്ക് പരി ശീലനം നല്‍കാന്‍ ഉദുമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘കബഡി അക്കാദമി’ വരുന്നു. പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ 10 നും 16 നും മധ്യേ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും l പെണ്‍കുട്ടികള്‍ക്കും സൗജന്യ പരിശീലനം നല്‍കും. അതിനായുള്ള സെലെക്ഷന്‍
11 ന് രാവിലെ 10 ന് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം എത്തേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നര്‍ക്ക് മാത്രം പ്രവേശനം. ഫോണ്‍: 9447037405.