രാജപുരം: തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ വര്‍ഷത്തെ കലോത്സവം സര്‍ഗോത്സവ് 2K25 കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിനിമ സീരിയല്‍ താരം കുമാരി കലാഭവന്‍ നന്ദന ചടങ്ങില്‍ മുഖ്യാതിഥിയായി , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹ്മാന്‍ പി എം സ്വാഗതവും കലോത്സവം കമ്മിറ്റി കണ്‍വീനര്‍ അനില്‍കുമാര്‍ ജി നന്ദിയും പറഞ്ഞു. പഞ്ചായ അംഗങ്ങളായ രാജീവന്‍ ചീരോല്‍, ബാലകൃഷ്ണന്‍, പിടിഎ പ്രസിഡണ്ട് ഇ രാജന്‍, എം പി ടി എ പ്രസിഡണ്ട് പ്രീതി, സ്‌കൂള്‍ വികസന സമിതി ഭാരവാഹി കരുണാകരന്‍ നായര്‍, പിടിഎ വൈസ് പ്രസിഡണ്ട് കുഞ്ഞി കൃഷ്ണന്‍, പ്രധാനാ ധ്യാപിക ബിന്ദു എ കെ എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദയ ക്ലബ്ബ് സ്‌കൂളിന് മുന്‍വശത്തെ റോഡില്‍ ഒരുക്കിയ സ്പീഡ് ബാരിക്കേഡ് അമ്പലത്തറ പോലീസ് ഓഫീസറുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ക്ക് കൈമാറി.