ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല സമ്മേളനം

സംസ്ഥാനപാതയിലെ തകരാറുകള്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുക, കാഞ്ഞങ്ങാട് നഗരത്തില്‍ ട്രാഫിക് സംവിധാനം പരിഷ്‌കരിച്ച് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ബസ്റ്റാന്‍ഡ് പരിസരത്ത് കാല്‍നട യാത്രക്കാര്‍ക്കായി ഫ്‌ലൈ ഓവര്‍ നിര്‍മ്മിക്കുക, മഞ്ഞം പൊതിക്കുന്ന് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക.: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല സമ്മേളനം . കാഞ്ഞങ്ങാട് : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നാല്പത്തി ഒന്നാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് മേഖല സമ്മേളനം മാവുങ്കാല്‍ വ്യാപാരഭവനില്‍ വെച്ച് നടന്നു. മേഖല പ്രസിഡണ്ട് രമേശന്‍ മാവുങ്കാല്‍ പതാക ഉയര്‍ത്തിയത്തോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി.സംസ്ഥാനപാതയിലെ തകരാറുകള്‍ പരിഹരിച്ച് റോഡ് ഗതാഗതം സുഗമമാക്കുക , കാഞ്ഞങ്ങാട് നഗരത്തില്‍ ട്രാഫിക് സംവിധാനം പരിഷ്‌കരിച്ച് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ബസ്റ്റാന്‍ഡ് പരിസരത്ത് കാല്‍നട യാത്രക്കാര്‍ക്കായി റോഡ് മുറിച്ച് കടക്കുന്നതിന് ഫ്‌ലൈ ഓവറും നിര്‍മ്മിക്കുക, മഞ്ഞം പൊതിക്കുന്ന് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക, കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ പരശുറാം എക്‌സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കുകയും റിസര്‍വേഷന്‍ സൗകര്യം പുനസ്ഥാപിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സുഗുണന്‍ ഇരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് രമേശന്‍ മാവുങ്കാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി. എന്‍.രാജേന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. കെ. പി. എ കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡണ്ടും മേഖല ഇന്‍ചാര്‍ജ്ജുമായ വി.വി.വേണു, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുധീര്‍, ജില്ലാ ട്രഷറര്‍ എന്‍. കെ. പ്രജിത്ത്, ജില്ലാ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ബി. എ. ഷെരീഫ്‌ഫ്രെയിം, ജില്ലാ സ്വാശ്രയ സംഘം കോഡിനേറ്റര്‍ ശിവരാമന്‍ ചാലിങ്കാല്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി സി. സുരേഷ് ചെരിച്ചല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി കെ. പ്രജീഷ് മാവുങ്കാല്‍ വാര്‍ഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കാഞ്ഞങ്ങാട് മേഖലാ ജോയിന്റ് സെക്രട്ടറി ഹരിപ്രസാദ് പെരിയ അനുശോചന പ്രമേയവും ജോയിന്റ് സെക്രട്ടറി ടി.എം.ഫിലിപ്പ് സ്വാഗതവും പറഞ്ഞു. സമ്മേളനത്തില്‍ വച്ച് മേഖലയിലെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ച യൂണിറ്റായി മാവുങ്കാല്‍ യൂണിറ്റിനെ തെരഞ്ഞെടുത്ത് ഉപഹാര സമര്‍പ്പണവും നടത്തി. നവംബര്‍ 25, 26 തീയതികളില്‍ രണ്ട് ദിവസങ്ങളിലായി കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വച്ച് നടക്കുന്ന ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ല സമ്മേളനം വിജയിപ്പിക്കുന്നതിന് സമ്മേളനം തീരുമാനിച്ചു. എ. കെ. പി. എ കാഞ്ഞങ്ങാട് മേഖലാ പുതിയ ഭാരവാഹികളായി യു.കെ പ്രവീണ്‍കുമാര്‍ (പ്രസിഡണ്ട് ), സി. സുരേഷ് ചെരിച്ചല്‍ (സെക്രട്ടറി),കെ. പ്രജീഷ് മാവുങ്കാല്‍ (ഖജാന്‍ജി ), ശിവരാമന്‍ ചാലിങ്കാല്‍ (വൈസ് പ്രസിഡണ്ട്) അനില്‍ ബേക്കല്‍ (ജോയിന്റ് സെക്രട്ടറി), കലാധരന്‍ പെരിയ (പി.ആര്‍.ഒ ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *