മൂരിക്കട കുടിവെളള പദ്ധതി നാടിന് സമര്‍പ്പിച്ചു.

അട്ടേങ്ങാനം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട മൂരിക്കടയില്‍ പഞ്ചയത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉത്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ മുഖ്യാഥിതിയായിരുന്നു. വാര്‍ഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷയുമായ ജയശ്രി എന്‍ എസ് അധ്യക്ഷത വഹിച്ചു. 9.50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയിലൂടെ മുപ്പത്തിമൂന്ന് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുവാന്‍ കഴിഞ്ഞു. പദ്ധതിക്കു വേണ്ടി ഭൂമിവിട്ടു നല്‍കിയ സി. നാരായണന്‍, സി പൊക്കന്‍, ടി. പാറ്റ, സി മോഹനല്‍, സി. സന്തോഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് സമിതി അംഗങ്ങളായ എച്ച് നാഗേഷ്, ടി. രാഘവന്‍ മൂരിക്കട , കെ. സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അയല്‍ സഭകണ്‍വീനര്‍ കെ. ഗോപാലകൃഷ്ണന്‍ സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ വി.റനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *