കണ്ണൂര്‍ : ലോക സെറിബ്രല്‍ പാള്‍സി ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 7ാം തിയ്ചയതി രാവിലെ 10 മണിമുതല്‍ വൈകീട്ട് 4 മണിവരെ നീണ്ടുനില്‍ക്കുന്ന ക്യമ്പിന് പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. കാര്‍ത്തിക,പീഡിയാട്രിക് ഓര്‍ത്തോപീഡിക് വിഭാഗം ഡോ. ഷഫീഖ്,ഡോ. മുഹമ്മദ് ഹര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്ട്രേഷനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും. ഇതിന് പുറമെ ലാബ്, റേഡിയോളജി പരിശോധന ആവശ്യമായി വരുന്നവര്‍ക്ക് 30% ഇളവ് ലഭ്യമാകും. ആനുകൂല്യങ്ങള്‍ ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രം. ബുക്കിങ്ങിനായി വിളിക്കുക: 7594045506.