ചട്ടഞ്ചാല്‍ ഗവണ്‍മെന്റ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും പുതിയ ഒ.പി, ഐ.പി ബ്ലോക്കുകളുടെയും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു

കഴിഞ്ഞ അഞ്ചുവര്‍ഷം ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ദൗത്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചു വരുന്നതായി ആരോഗ്യ കുടുംബ ക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചട്ടഞ്ചാല്‍ ഗവണ്‍മെന്റ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും പുതിയ ഒ.പി, ഐ.പി ബ്ലോക്കുകളുടെയും നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് വികസന പാക്കേജ്, കിഫ്ബി എന്നിവയുടെ സഹായത്തോടെ 160 കോടി ചെലവില്‍ നിര്‍മ്മാണം ആരംഭിച്ച ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കോഴ്സ് തുടങ്ങാനായതും ഗവണ്‍മെന്റ് നഴ്സിംഗ് കോളേജ്, ന്യൂബോണ്‍ കെയര്‍ യൂണിറ്റുകളും ആരംഭിക്കാനായതും ന്യൂറോളജി, അമ്മയും കുഞ്ഞും ആശുപത്രി എന്നിവയ്ക്കായി പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും ആരോഗ്യ മേഖലയിലെ പ്രധാന നേട്ടങ്ങളാണ്.

സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കാത് ലാബില്‍ ഇതുവരെയായി 1837 പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. മന്ത്രി പറഞ്ഞു. 2020 ഒക്ടോബര്‍ 28ന് ടാറ്റ ട്രസ്റ്റ് സൗകര്യമൊരുക്കി നിര്‍മ്മിച്ച കോവിഡ് താല്‍ക്കാലിക ആശുപത്രിക്കായി ആശുപത്രിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ തസ്തികകള്‍ സൃഷ്ടിച്ചു. പിന്നീട് കോവിഡ് വിട്ടകന്നപ്പോള്‍ താല്‍ക്കാലിക ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ ഭാഗമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി. പല പ്രയാസങ്ങളെയും മറികടന്നു കൊണ്ടാണ് 45000 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്നുനിലകളില്‍ 50 ബെഡ് ഓടുകൂടിയാണ് ക്രിട്ടിക്കല്‍ കെയര്‍ യുണിറ്റ്, ഒ പി ഐപി ബ്ലോക്കുകള്‍ ജില്ലാ ആശുപത്രിയുടെ അനുബന്ധമായി വരാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

ടാറ്റാ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച 23.75 കോടി രൂപയുടെ പ്രവൃത്തികളുടെയും പുതിയ ഒ.പി, ഐ.പി ബ്ലോക്കുകളുടെ നിര്‍മ്മാണത്തിനായി 2024-25 വര്‍ഷത്തെ എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ച 4.05 കോടി രൂപയുടെ പ്രവൃത്തികളുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാഥിതിയായി. മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈമ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍ സരിത, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ എം.ധന്യ, പി.വി മിനി, പി.ലക്ഷ്മി, എം.കുമാരന്‍, അഡ്വക്കേറ്റ് എ.പി ഉഷ, മുരളി പയ്യങ്ങാനം, സി.കെ അരവിന്ദന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ്, ജില്ല ആശുപത്രി സൂപ്രണ്ട് എം.പി ജിജ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ പി.വി അരുണ്‍, ടാറ്റ ട്രസ്റ്റ് ഗവ: ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ. വി.സന്തോവ്

ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ അസിയ മുഹമ്മദ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സുരേഷ് ബാബു, മധു മുതിയക്കാല്‍, വി രാജന്‍, കൃഷ്ണന്‍ ചട്ടന്‍ചാല്‍, ടി.ഡി കബീര്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, മണികണ്ഠന്‍ ചാത്തന്‍ കൈ, സജി സെബാസ്റ്റ്യന്‍, കരീം ചന്തേര, പി വി രാജു, സണ്ണി അരമന,പി.വി ഗോവിന്ദന്‍, പി.ടി നന്ദകുമാര്‍, വി.വി കൃഷ്ണന്‍, ജെറ്റോ ജോസഫ്, ഹരിഷ് ബി നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *