രാജപുരം : ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല വനിതാവിംഗിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പെരിയ അംഗണ്‍വാടിയില്‍ കുട്ടികളോടൊപ്പമാണ് ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചത്. വനിതാവിംഗ് ജില്ലാ കോഡിനേറ്റര്‍ രമ്യ രാജീവന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് ടി.വി. സുഗുണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ വി.എന്‍, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി സുരേഷ് ഫോട്ടോ പ്ലസ്, മേഖലാ ട്രഷറര്‍ പ്രജീഷ് പ്രേമാസ്, വനിതാ വിംഗ് മുന്‍ ജില്ലാ കോഡിനേറ്റര്‍ പ്രജിത കലാധരന്‍, പത്മജ ബാബു, അംഗണ്‍ വാടി സൂപ്പര്‍വൈസര്‍ ലേഖ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുട്ടികള്‍ക്ക് ക്രയോണ്‍സ്, കളര്‍ പെന്‍സില്‍, ഡ്രോയിങ് ബുക്ക്, മധുരപലഹാരങ്ങള്‍, ഫ്രൂട്ട്‌സ് എന്നിവ വിതരണം ചെയ്തു. ചടങ്ങില്‍ അംഗനവാടിയിലെ രക്ഷാകര്‍ത്താക്കളും നാട്ടുകാരും പങ്കെടുത്തു , പ്രസ്തുത ചടങ്ങിന് സബ് കോര്‍ഡിനേര്‍ സുമിത സ്വാഗതവും ഗീതാഞ്ജലി ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.