സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് -സ്‌കോളര്‍ഷിപ്പ് വിതരണം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡല്‍ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെയും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോര്‍ഡ് ജീവനക്കാരുടെയും ഉന്നത വിജയം നേടിയ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും മെമ്പര്‍ഷിപ്പ് വിതരണവും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. സഹകരണ ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും
വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയില്‍ ഭരണസമിതി അംഗം സി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, മത്സ്യഫെഡ് ഡയറക്ടര്‍ വി.വി രമേശന്‍, കാസര്‍കോട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) വി.ചന്ദ്രന്‍, ഹൊസ്ദുര്‍ഗ്ഗ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ലോഹിദാക്ഷന്‍, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.രാഘവന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് ബംഗളം കുഞ്ഞികൃഷ്ണന്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.വി വിശ്വനാഥന്‍,കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ പ്രകാശ് കുമാര്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ബി.സുകുമാരന്‍,സഹകാര്‍ ഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ രാധാകൃഷ്ണന്‍ കരിമ്പില്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി ഭാവനന്‍എന്നിവര്‍ സംസാരിച്ചുസീനിയര്‍ സൂപ്രണ്ട് എം.ജയന്‍ സ്വാഗതവും അസിസ്റ്റന്റ് രജിസ്റ്റര്‍ പാട്രിക്ക് ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *