കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സമിതിയും കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ശ്രീ സര്‍വ്വജനിക ഗണേശോത്സവ സമിതിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്.
കാഞ്ഞങ്ങാട്:കൊളവയല്‍ ശ്രീ കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ആദരിക്കല്‍ ചടങ്ങ് നടത്തി. ക്ഷേത്രത്തില്‍ നടന്നുവരുന്ന നവരാത്രി ആഘോഷത്തിന്റെ ഒമ്പതാം ദിനമായ ദുര്‍ഗാഷ്ടമി നാളിലാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത് . കഴിഞ്ഞ കര്‍ക്കിടക മാസത്തില്‍, രാമായണം ക്ഷേത്രങ്ങളില്‍ നിന്നും ഭവനങ്ങളിലേക്ക് എന്ന സന്ദേശത്തോടു കൂടി തുടര്‍ച്ചയായി 31 ദിവസം വീടുകളില്‍ രാമായണം പാരായണം നടത്തിയ കുടുംബങ്ങളെയാണ് ക്ഷേത്ര സന്നിധിയില്‍ വച്ച് ആദരിച്ചത്. കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സമിതിയും കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ശ്രീ സര്‍വ്വജനിക ഗണേശോത്സവ സമിതിയും സംയുക്തമായി നടത്തിയ ആദരവില്‍ വീടുകളില്‍ രാമായണം പാരായണം ചെയ്ത മുഴുവന്‍ കുടുംബങ്ങളും പങ്കെടുത്തു. ചടങ്ങില്‍ പൂരക്കളി ആചാരനും പണ്ഡിതനുമായ പി. പൂരക്കളി പി. ദാമോദരപ്പണിക്കര്‍ കാഞ്ഞങ്ങാട് ദീപ പ്രൊജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. ഗണേശോത്സവം സമിതി പ്രസിഡണ്ട് കെ. വി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. രാമായണത്തിന്റെ മഹത്വവും കുടുംബജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ദാമോദരപ്പണിക്കര്‍കാഞ്ഞങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് വീടുകളില്‍ രാമായണ മാസത്തില്‍ പങ്കെടുത്ത എല്ലാവരെയും പൊന്നാട അണിയിച്ചുകൊണ്ട് വിശിഷ്ടാതിഥികളും ക്ഷേത്ര ഭാരവാഹികളും സാര്‍വജനിക ഗണേശോത്സവ ഭാരവാഹികളും ചേര്‍ന്ന് ആദരിച്ചു. ചടങ്ങില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷന്‍ രമേശന്‍ വാഴക്കോട്, സെക്രട്ടറി അനില്‍കുമാര്‍ കൊളവയല്‍, സര്‍വജനിക ഗണേശോത്സവം സമിതി ജനറല്‍ സെക്രട്ടറി ഗുരുദത്തറാവു, ട്രഷറര്‍ മുരളി, ജോയിന്‍ സെക്രട്ടറി ചക്രപാണി, ക്ഷേത്രം പ്രസിഡണ്ട് ശ്രീധരന്‍ കൊളവയല്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ട്രഷറര്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം ട്രഷറര്‍ പി കെ ശ്രീധരന്‍ സ്വാഗതവും അനില്‍കുമാര്‍ കൊളവയല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഹരിപ്രസാദ് നീലേശ്വരത്തിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിവിധ പൂജകളും നടന്നു. നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി