ബളാല്‍ :പ്രകൃതിയുടെ ഭാഗമായി പരമ്പരാഗത ജീവിത രീതി പുലര്‍ത്തിപ്പോരുന്ന നൂറുകണക്കിന് കൂട്ടുകുടുംബങ്ങളാണ് ആദിവാസി ഊരുകളില്‍ കഴിയുന്നത്. എല്ലാവരെയും സ്‌നേഹിക്കുന്ന നിഷ്‌ക്കളങ്കരായ മാവില, മലവേട്ടുവകുടുംബങ്ങള്‍ താമസിക്കുന്ന പല ആദിവാസി ഊരുകളും ഇന്നു ലഹരി മരുന്നിന്റെയും വ്യാജചാരായത്തിന്റെയും മേഖലയായി മാറിയിരിക്കുകയാണ്.
ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വേണ്ടുന്ന ശ്രദ്ധ ഈ മേഖലയില്‍ കൊടുക്കുന്നില്ലന്നാപരാതിയുണ്ട്.

മലയോര മേഖലയിലെ പല ഊരുകളിലും കുട്ടികള്‍ അടക്കം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ അന്വേഷണം വേണമെന്ന് ബളാല്‍ മണ്ഡലം നാലാം വാര്‍ഡ് കോണ്‍ഗ്രസ് ചെമ്പന്‍ഞ്ചേരി യൂണിറ്റ് രൂപീകരണയോഗം ആവശ്യപ്പെട്ടു. വാര്‍ഡ് പ്രസിഡണ്ട് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
വാര്‍ഡിന്റെ ചാര്‍ജ്ജ് വകിക്കുന്ന വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലക്‌സ് നെടികാല ഉദ്ഘാടനം ചെയ്തു. ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി.കെ രാഘവന്‍, കെ സുരേന്ദ്രന്‍, മാത്യു വടക്കേമുറി, മഹേഷ് പെരിയാട്ട്, ടോമി കണ്ടനാംങ്കുഴി, മാത്യു വലിയമനക്കല്‍,ബാബുരാജ് മരുതുംകുളം, ടി.വി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.