രാജപുരം : പനത്തടി മണ്ഡലം ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടി- എറിഞ്ഞിലംകോട് വെച്ച് ഗാന്ധിജയന്തി ദിനാഘോഷവും പരിസര ശുചീകരണവും നടത്തി. വാര്‍ഡ് പ്രസിഡന്റ് കെ നാരായണന്‍ നായര്‍ അധ്യക്ഷനായി. പഞ്ചായത്തംഗം എന്‍ വിന്‍സന്റ് പ്രസംഗിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി സി അജീഷ് കുമാര്‍ ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. സുപ്രിയ അജിത്ത്, ജോസ് പുളിക്കിയില്‍, സി.എസ്. മോഹനന്‍, കെ.പി. രാധാകൃഷ്ണന്‍ നായര്‍, ജോമോന്‍ പന്തലാനിക്കല്‍, ജോസ് മുക്കാട്ട്, ജോസ് മാന്തോട്ടം, ജിജോ പന്തലാനിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
