കാഞ്ഞങ്ങാട് രാജേശ്വരി മഠത്തില്‍ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നടന്നു

കാഞ്ഞങ്ങാട്: കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവി സങ്കല്‍പ്പമുള്ള ഹൊസ്ദുര്‍ഗ്ഗ് രാജേശ്വരി മഠത്തില്‍ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച മഹാനവമി ദിനത്തില്‍ ഹോമ കുണ്ഡത്തില്‍ സമര്‍പ്പണം, വാഹനപൂജ, മഹാപൂജ തുലാഭാരം എന്നിവ നടന്നു. വിജയദശമി ദിനത്തില്‍ ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം, പ്രസാദം സ്വീകരിക്കല്‍, മഹാപൂജ എന്നിവയും നടന്നു. ക്ഷേത്ര സര്‍വ്വാധികാരി കുഞ്ഞിരാമന്‍ നവരാത്രി മഹോത്സവത്തിന് കാര്‍മികത്വം വഹിച്ചു. നവരാത്രി ദിവസങ്ങളില്‍ ക്ഷേത്രസന്നിധിയില്‍ എല്ലാ ദിവസവും ദേവി മാഹാത്മ്യ പാരായണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *