രാജപുരം: വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും ഏറ്റെടുക്കുകയാണ്. അതിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ ഈ പ്രദേശത്തുതന്നെ കാണാനാകുമെന്നും സര്‍വ്വതലസ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനത്തിന്റെ സ്വാദ് എല്ലാ ജനങ്ങളിലും വികസനത്തിന്റെ സ്പര്‍ശം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് നവകേരള സൃഷ്ടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഉത്ഘാടനം ചെയ്ത് സംസംസാരിക്കയായിരുന്നു മുഖ്യമന്ത്രി.
ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഒ രാജഗോപാല്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഇമ്പശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം അധ്യക്ഷ രജനി കൃഷ്ണന്‍, കോടോംബേളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ കെ, പി ഗോപാല കൃഷ്ണന്‍, ജയശ്രീ എന്‍ എസ്, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം പി വി ശ്രീലത, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ യു ഉണ്ണികൃഷ്ണന്‍, ലേബര്‍ ഹെഡ് ചെയര്‍മാന്‍ എ സി മാത്യു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാരായ യു തമ്പാന്‍ നായര്‍, സൗമ്യ വേണുഗോപാല്‍, സി കുഞ്ഞിക്കണ്ണന്‍, വി കെ തങ്കമ്മ, മിനാക്ഷി പത്മനാഭന്‍, വിവിധ രാഷ്ട്രിയ പ്രതിനിധികളായ ഒക്‌ളാവ് കൃഷ്ണന്‍ , എം കുമാരന്‍, സാജു ജോസ്, സുബൈര്‍ പടുപ്പ്, സി കെ നാസര്‍ , എച്ച് ലക്ഷ്മണ ഭട്ട്, വ്യാപാര വ്യവസായി ഏകോപന സമിതി സെക്രട്ടറി ലിജോ പി ജോര്‍ജ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് നന്ദു കുമാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വിപിന്‍ എസ് ജി നന്ദിയും പറഞ്ഞു.
ഒടയഞ്ചാല്‍ -ചെറുപുഴ പയ്യാവൂര്‍ ഉളിക്കല്‍ – വള്ളിത്തോട് ചരല്‍ കൂട്ടുപുഴ – കച്ചേരികടവ് പാലത്തുങ്കടവ് കെ.എസ്.ആര്‍.ടി.സി സര്‍വീസിന്റെ ‘ഫ്‌ലാഗ് ഓഫ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി
നിര്‍വഹിച്ചു.