കാഞ്ഞങ്ങാട് : കാസര്‍ഗോഡ് റവന്യു ജില്ലാ സ്‌കൂള്‍ ഗെയിംസ് ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഉദിനൂര്‍ സ്‌കൂളില്‍ വെച്ച് നടന്നു. സബ് ജൂനിയര്‍ വിഭാഗം ബോയ്‌സ് മത്സരത്തില്‍ ബേക്കല്‍ ഉപ ജില്ലാ ടീം ചാമ്പ്യന്‍മാരായി. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തിലും ബേക്കള്‍ ഉപജില്ലാ കുമ്പള സബ് ജില്ലയെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്. ബേക്കലിന് വേണ്ടി MPSGVHSS വെള്ളിക്കോത്ത് സ്‌കൂളിലെ കുട്ടികളാണ് മത്സരിച്ചത് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ ടീമില്‍ വെള്ളിക്കോത്ത് സ്‌കൂളിയെയും എച്ച് എസ് എസ് തച്ചങ്ങാട് സ്‌കൂളിലെയും കുട്ടികള്‍ മല്‍സരിച്ചു.
കാസര്‍ഗോഡ് ജില്ല സ്‌കൂള്‍ ടീമിലേക്ക് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ടീമില്‍ ഐബിന്‍ ഫിലിപ്പ് സോജന്‍, ഋഷി രാജ് കെ, ആദി ദേവ് ടി വി, കേദാര്‍ എസ് കുമാര്‍, ജൂനിയര്‍ ഗേള്‍സ് ടീമില്‍ ഐറിന്‍ റോസ് സോജന്‍, ദില്‍ഷ പി.വി, ദില്‍ന പി.വി , അന്‍വിത അജയ്, ശ്രീനന്ദ കെവി
തുടര്‍ച്ചായി മൂന്നാം വര്‍ഷമാണ് ഈ കുട്ടികള്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നത്. സ്‌കൂളിലെ കായികാധ്യാപകന്‍ സോജന്‍ ഫിലിപ്പിന്റെ കീഴിലാണ് ഇവര്‍ പരിശീലിക്കുന്നത്. കൊല്ലം കൊട്ടാരക്കരയില്‍ വെച്ചാണ് 67-ാം മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരം നടക്കുന്നത്. ഈ മാസം 3 മുതല്‍ 6 വരെ. 9 കുട്ടികളാണ് കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് സ്‌കൂളിന്റെ അഭിമാനങ്ങള്‍ ആയി മാറിയത്