ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം; പ്രധാനമന്ത്രിയും, രാഷ്ട്രപതിയും രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി

ഗാന്ധി സ്മരണയില്‍ രാജ്യം. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ശുചിത്വ ക്യാമ്പയിനുകള്‍ നടക്കും. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖര്‍ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധി ജയന്തി ദിവസം ജനങ്ങള്‍ ഖാദി ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്. സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്.

വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ ഗാന്ധിജിയുടെ പാത പിന്തുടരുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. ധൈര്യവും ലാളിത്യവും എങ്ങനെ മാറ്റത്തിന്റെ ഉപകരണങ്ങളാകുമെന്ന് ബാപ്പു തെളിയിച്ചു. ബാപ്പുവിന്റെ അസാധാരണ ജീവിതത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മോദി വ്യക്തമാക്കി. മാനവിക സേവനത്തിന്റെ ശക്തിയിലും സഹാനുഭൂതിയിലും ഗാന്ധിജി വിശ്വസിച്ചുവെന്നും ജനങ്ങളെ ശാക്തീകരിക്കാന്‍ അത് മുറുകെ പിടിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *