മരുമകളെ അമ്മായിയമ്മ കുത്തിപ്പരിക്കേല്‍പ്പിച്ചു; വധശ്രമത്തിന് കേസ്

ആലപ്പുഴ: ആലപ്പുഴയിലെ കുതിരപ്പന്തിയില്‍ മരുമകളെ അമ്മായിയമ്മ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുതിരപ്പന്തി സ്വദേശിനി ഫാത്തിമയ്ക്കാണ് കുത്തേറ്റത്. അമ്മായിയമ്മയായ മിനിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ മിനിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.

ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന ഫാത്തിമയെ ഇന്നലെ രാത്രി വിളിച്ചുവരുത്തിയ ശേഷമാണ് മിനി ആക്രമിച്ചത്. തന്നെ കെട്ടിയിട്ടാണ് ആക്രമിച്ചതെന്ന് ഫാത്തിമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ മിനിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മിനിക്കെതിരെ പോലീസ് സെക്ഷന്‍ 307 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുടുംബപരമായ തര്‍ക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *