ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍

തിരുവനന്തപുരം: ഇന്ന് വിജയദശമി. വിദ്യാരംഭത്തിന് ഉത്തമ ദിവസമാണ് വിജയദശമി എന്നാണ് വിശ്വാസം. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ഇന്ന് എത്തുന്നത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിക്കും.

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലും മലപ്പുറത്ത് തുഞ്ചന്‍ പറമ്പ് അടക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങളിലും ഇന്ന് വിദ്യാരംഭം ചടങ്ങുകള്‍ നടക്കുകയാണ്. സംസ്ഥാനത്തുടനീളം സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖര്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കും.

വിദ്യാദേവതയായ സരസ്വതിക്കു മുന്നില്‍ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവര്‍ കുട്ടിയെ മടിയില്‍ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വര്‍ണമോതിരം കൊണ്ട് നാവില്‍ ‘ഹരിശ്രീ’ എന്നെഴുതുന്നതോടെ വിദ്യാരംഭമായി എന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *