രാജപുരം: നൃത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ഇരിയ, കാഞ്ഞങ്ങാട് സെന്ററുകളില്‍ വിദ്യാരംഭം ചടങ്ങ് നടന്നു. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഡയറക്ടര്‍ കലാമണ്ഡലം ശരണ്യ വിളക്ക് തെളിയിച്ചു. അധ്യാപകരായ രഞ്ജിത്ത് റാം വെള്ളിക്കോത്ത്, ദാമോദരന്‍ തരംഗ്, രവിന്ദ്രന്‍ കൊട്ടോടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ചിത്രരചന, സംഗീതം, വയലിന്‍, കീബോര്‍ഡ്, ഗിറ്റാര്‍, ഓടക്കുഴല്‍ എന്നിവയില്‍ കുട്ടികള്‍ വിദ്യാംരംഭം കുറിച്ചു.