യൂണിറ്റ് പ്രസിഡന്‍് ഹരീഷ് കെ. അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നീലേശ്വരം മേഖല പ്രസിഡന്റ് ഗോകുലന്‍ കെ.വി. നിര്‍വഹിച്ചു.
മേഖല സെക്രട്ടറി ദിനേശന്‍ ഒളവറ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് ചന്തേര മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ നാച്വറല്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് നീലായി, മേഖല ട്രഷറര്‍ ഓംപ്രകാശ് തുടങ്ങിയവര്‍ ആശംസാഭാഷണം നടത്തി. ചടങ്ങില്‍ എല്‍.എസ് എസ് / യുഎസ്.എസ്, / എസ് എസ് എല്‍ സി / പ്ലസ് ടു വിജയികളേയും വിവിധ ഫോട്ടോഗ്രാഫി മത്സര വിജയികളായ ശ്രീജിത്ത് നീലായി, ഹരീഷ് കെ. , പത്മജ ബാബു എന്നിവരേയും ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ സായി ദാസിനേയും അനുമോദിച്ചു. നാല്പത് വര്‍ഷത്തിലധികമായി ഫോട്ടോഗ്രാഫി മേഖലയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പുലരി ബാലകൃഷ്ണന്‍, രാമചന്ദ്രന്‍ പി, സി.കെ.ജനാര്‍ദനന്‍ എ.ആര്‍ ബാബു, ഗോകുലന്‍ കെ.വി. എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ശശികുമാര്‍ ടി.പി. സ്വാഗതം പറഞ്ഞ ചടങ്ങില്‍
യൂണിറ്റ് ട്രഷറര്‍ ജസ്റ്റിന്‍ എം.വി. അനുശോചനവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.
നീലേശ്വരം ഹെവേയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണന്നമെന്നും രാജാ റോഡ് വികസനവും കച്ചേരിക്കടവ് പാലം പണിയും ത്വരിതപ്പെട്ടുത്തണമെന്നും നിലവിലെ ബസ് സ്റ്റാന്റിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി
ഹരീഷ് കെ. (പ്രസിഡണ്ട്) കനകാംബരന്‍
(വൈസ് പ്രസിഡന്റ്) ജസ്റ്റിന്‍ എം.വി
(സെക്രട്ടറി) പ്രിയേഷ് കെ.
(ജോയിന്റ് സെക്രട്ടറി) ഷിജു കാമ്പ്രത്ത്
(ട്രഷറര്‍)- വിനു കെ.വി.
(പി.ആര്‍.ഓ ) കമ്മിറ്റിയം ഗങ്ങളായി ഷാനില അനീഷ് , വേണുഗോപാലന്‍ എന്നിവരേയും മേഖലാ കമ്മിറ്റി അംഗങ്ങളായി
ശ്രീജിത്ത് നീലായി, രാമചന്ദ്രന്‍ പി., ഗോകുലന്‍കെ.വി., രജ്ഞിത് കുമാര്‍, രാജേഷ് കുമാര്‍ കെ.,, ശശികുമാര്‍ ടി.പി., ഹരീഷ് കെ.വി. എന്നിവരേയും തെരഞ്ഞെടുത്തു.