നീലേശ്വരം: കേരള ഖ രമലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭ ബസ്സ്സ്റ്റാന്‍ഡ് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയും , മെയിന്‍ ബസാര്‍ വരെയും മെഗാ ശുചീകരണം നടത്തി.ബസ് സ്റ്റാന്‍ഡ് പരിസരത്ത് നഗരസഭ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ശുചിത്വ പ്രതിജ്ഞ, സെമിനാര്‍ , ഗ്രൂപ്പ് ചര്‍ച്ച് എന്നിവ ഉള്‍പ്പെടെ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി പി ലത സ്വാഗതം പറഞ്ഞു .സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ വി ഗൗരി, പി ഭാര്‍ഗവി കൗണ്‍സിലര്‍മാരായ എം കെ വിനയരാജ്, പി കുഞ്ഞിരാമന്‍, കെ മോഹനന്‍,പി ശ്രീജ,വി വി ശ്രീജ, പി പി ലത, വി സതി, കെ നാരായണന്‍, ദക്ഷായണി കുഞ്ഞിക്കണ്ണന്‍,കെ ജയശ്രീ,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യ, ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍, എന്‍ എസ് എസ് മുന്‍ പ്രോഗ്രാം ഓഫീസര്‍ വിജേഷ് പി, എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.കെ എസ് ഡബ്ല്യു എം പി ഡി പി എംയു ഉദ്യോഗസ്ഥരായ ഡോക്ടര്‍ സൂരജ് കെ വി,ബൈജു സി എം, നവകേരള മിഷന്‍ ആര്‍ പി ദേവരാജന്‍ മാസ്റ്റര്‍ എന്നിവര്‍ ശില്പശാലയില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ , ശുചിത്വ മിഷന്‍ വൈ പി മഞ്ജിമ,നഗരസഭ ശുചീകരണ തൊഴിലാളികള്‍,ഹരിത കര്‍മ സേന അംഗങ്ങള്‍, കോട്ടപ്പുറം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി 200 ഓളം പേര്‍ പങ്കെടുത്തു. .കെ എസ് ഡബ്യു എം പി എന്‍ജിനിയര്‍ അഭിജിത്ത് നന്ദി പറഞ്ഞു.