തച്ചങ്ങാട്: ഗവ. ഹൈസ്‌കൂള്‍ എസ് പി സിയുടെ മധുരം വനം പദ്ധതിയുടെ ഭാഗമായി ചെറു മാന്തോപ്പ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയുടെയും പയ്യന്നൂര്‍ കോളേജ് ബോട്ടണി വിഭാഗത്തിന്റെയും സഹകരണത്തോടെ വളര്‍ത്തിയെടുക്കുന്നതാണ് ചെറു മാന്തോപ്പ്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രം അവശേഷിക്കുന്ന അപൂര്‍വ്വയിനം പദ്മശ്രീ മാവിന്റെ തൈ പ്രധാനാധ്യാപിക സജിത ഏറ്റുവാങ്ങി.
പയ്യന്നൂര്‍ കോളേജ് ബോട്ടണി വിഭാഗം തലവന്‍ ഡോ. രതീഷ് നാരായണന്‍, യശോദ, കെ.ടി അനില്‍ കുമാര്‍, വേണു അരവത്ത്, സുകുമാരന്‍, ബബിത, പി.പി രാജന്‍, നെട്ടൂര്‍ നാരായണന്‍, എം.കെ. ലക്ഷ്മണന്‍, വി.വി സുരേഷ്, ടി.ശിവദാസന്‍, ഏ.വി നാരായണന്‍, പി.എം ബാലകൃഷ്ണന്‍, എസ്.ജെ അശോകന്‍, പി.കെ സ്മിത, നിവേദ്യ ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.