വെള്ളിക്കോത്ത്: വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നടന്നുവരുന്ന നവാഹ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു. യജ്ഞാചാര്യന്‍ പൈതൃക രത്‌നം ഡോക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തിരുവനന്തപുരത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിദ്യാ ഗോപാല മന്ത്രാര്‍ച്ചനയില്‍ 150ല്‍ പരം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ പങ്കാളികളായി. യജ്ഞാചാര്യന്റെ പ്രഭാഷണത്തില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം മൂലമുള്ള ദൂഷ്യഫലങ്ങളെ കുറിച്ചും മുതിര്‍ന്നവരെയും ഗുരുനാഥന്മാരെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുകാട്ടി. ഏഴാം ദിവസമായ ഞായറാഴ്ച രാവിലെ ഗണപതിഹോമം, ലളിതാസഹസ്രനാമജപം, ഗ്രന്ഥപൂജ, ശ്രീമദ് ദേവി ഭാഗവത പാരായണവും പ്രഭാഷണവും, നവഗ്രഹ പൂജ, ഉച്ചപൂജ, അന്നദാനം, ദീപാരാധന,നിറമാല പൂജ എന്നിവയും നടന്നു. തിങ്കളാഴ്ച രാവിലെ ഗണപതി ഹോമം, ലളിതാ സഹസ്രനാമംജപം, ഗ്രന്ഥപൂജ ശ്രീമദ് ദേവി ഭാഗവത പാരായണവും പ്രഭാഷണവും, മൃത്യുഞ്ജയ ഹോമം, അന്നദാനം, കുമാരി പൂജ, ദീപാരാധന നിറമാല പൂജ എന്നിവയും നടക്കും. സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച നവാഹ യജ്ഞം സമാപിക്കും. ഒക്ള്‍ടോബര്‍ 1, 2 തീയതികളില്‍ നവരാത്രി മഹോത്സവം നട ക്കും.