രാജപുരം : ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിനോട് മുന്നോടിയായി കൊട്ടോടി ജീവന്‍ സ്വയം സഹായ സംഘം കൊട്ടോടി ആയുര്‍വേദ ആശുപത്രി പരിസരം ശുചീകരണം നടത്തി നാടിന് മാതൃകയായി. സംഘം പ്രസിഡണ്ട് രമേശന്‍, സെക്രട്ടറി മജീഷ് കുമാര്‍, പഞ്ചായത്തംഗം ജോസ് പുതുശ്ശേരി ക്കാലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.