രാജപുരം:ബളാല്‍ ശ്രീ ഭഗവതി ക്ഷേത്ര മുറ്റത്ത് ചെണ്ടു മല്ലിക പൂന്തോട്ടം തയ്യാറാക്കാന്‍ പ്രത്യേകം പരിശ്രമിച്ച സേതുരാജിനെ ക്ഷേത്ര കമ്മിറ്റിക്കും ഉത്സവാഘോഷ കമ്മറ്റിക്കും ഭക്ത ജനങ്ങള്‍ക്കും വേണ്ടി ക്ഷേത്രം പ്രസിഡന്റ് വി രാമ ചന്ദ്രന്‍ നായര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
നവരാത്രി മണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ ചടങ്ങിലായിരുന്നു അനുമോദനം. പഞ്ചായത്ത് മെമ്പര്‍ പി പത്മാവധി, ക്ഷേത്രം സെക്രട്ടറി ഇ ദിവാകരന്‍ നായര്‍, ട്രഷറര്‍ കെ വി കൃഷ്ണന്‍,ജോയിന്റ് സെക്രട്ടറിമാരായ പി ഗോപി, എം മണികണ്ഠന്‍,ആഘോഷ കമ്മറ്റി ചെയര്‍മാന്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍, കണ്‍വീനര്‍ രാധാകൃഷ്ണന്‍ കാരയില്‍, വൈസ് ചെയര്‍ മാന്‍ വി കുഞ്ഞിക്കണ്ണന്‍ മാതൃ സമിതി പ്രസിഡന്റ് ജ്യോതി രാജേഷ്, സെക്രട്ടറി രേഷ്മ രാധാകൃഷ്ണന്‍ , ക്ഷേത്ര കമ്മിറ്റി യിലെയും, ആഘോഷ കമ്മറ്റിയിലെയും, മാതൃസമിതി യിലെ യും ഇതര ഭാരവാഹികള്‍ ദേവഗീതം ഓര്‍കെസ്ട്ര യിലെ രതീഷ് കണ്ടടുക്കം അടക്കമുള്ള ഭാരവാഹികള്‍ ഭക്ത ജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആദരിക്കല്‍.