വെള്ളിക്കോത്ത്: വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നടന്നുവരുന്ന നവാഹ യജ്ഞത്തിന്റെ ഭാഗമായി പാര്‍വതി സ്വയംവര ഘോഷയാത്ര നടന്നു. അരയാലിന്‍ കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ കൃഷ്ണ വിഗ്രഹമേന്തിയ ബാലിക, താലപ്പൊലിയേന്തിയ പെണ്‍കുട്ടികള്‍, മുത്തുക്കു ടയേന്തിയ സ്ത്രീകള്‍, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് വിവിധ പൂജകള്‍ നടന്നു. ഉച്ചയ്ക്ക് ഉച്ച പൂജയും തുടര്‍ന്ന് അന്നദാനവും വൈകുന്നേരം വിദ്യാഗോപാല മന്ത്രാര്‍ച്ചന, ദീപാരാധന,നിറമാല പൂജ എന്നിവയും നടന്നു. ഏഴാം ദിവസമായ ഞായറാഴ്ച രാവിലെ ഗണപതിഹോമം, ലളിതാസഹസ്രനാമജപം, ഗ്രന്ഥപൂജ, ശ്രീമദ് ദേവി ഭാഗവത പാരായണവും പ്രഭാഷണവും, നവഗ്രഹ പൂജ, ഉച്ചപൂജ, അന്നദാനം, ദീപാരാധന,നിറമാല പൂജ എന്നിവയും നടക്കും.