ബി.എസ്‌സി. നഴ്‌സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് : സ്‌പെഷ്യൽ അലോട്ട്‌മെന്റ് 7 ന്

2025-26 അദ്ധ്യയന വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകൾക്ക് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളേജുകളിലേക്കും ഗവൺമെന്റ് പാലക്കാട് നഴ്‌സിംഗ് കോളേജിൽ എസ്.സി വിഭാഗക്കാർക്ക് മാത്രം പുതുതായി അനുവദിച്ച സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 7 ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്ടോബർ 5 നകം ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് നിരാക്ഷേപപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *