2025-26 വർഷത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഒക്‌ടോബർ 4 നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് സ്ഥാപനങ്ങളിൽ ഒക്‌ടോബർ 6,7,8 തീയതികളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 0471 2560361, 362, 363, 364.