പതിനേഴുകാരനെ വീട്ടില്‍ തടഞ്ഞുവെച്ച് പീഡിപ്പിച്ചു; വിവാഹിതയായ 45-കാരി പിടിയില്‍

ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ 17-കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 45-കാരി അറസ്റ്റില്‍. പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പതിനേഴുകാരനെ ഇവര്‍ വീട്ടില്‍ തടഞ്ഞുവെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ കുള്ളഞ്ചാവടി ഗ്രാമത്തില്‍നിന്നുള്ള 17-കാരനായ കോളേജ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത വിദ്യാര്‍ഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോക്‌സോ ചുമത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *