രോഗികള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് കൈത്താങ്ങാകുന്ന കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയുടെ മൂന്നാമത് ബാച്ചും ഇനി നിങ്ങളുടെ അരികിലെത്തും. കാസര്‍കോട് സണ്‍റൈസ് ഹോസ്പിറ്റലില്‍ നല്‍കി വന്ന പരിശീലനം പൂര്‍ത്തിയായി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡി.ഹരിദാസ് പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീയുടെ കെയര്‍ എക്കണോമി പദ്ധതിയായ കുടുംബശ്രീ കെ ഫോര്‍ കെയര്‍ മുഖേന ഗാര്‍ഹിക പരിചരണ മേഖലയില്‍ കുടുംബശ്രീ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് കെ ഫോര്‍ കെയര്‍. വയോജന- ശിശു പരിപാലനം, രോഗീ പരിചരണം, ഭിന്നശേഷി പരിപാലനം, പ്രസവ ശുശ്രൂഷ എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ ഒരു കുടുംബത്തിന് മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന മേഖലകളിലാണ് കെ ഫോര്‍ കെയര്‍ മുഖേന പരിശീലനം നേടിയ എക്സിക്യൂട്ടീവുകള്‍ സേവനം നല്‍കുന്നത്.
ശരീരഭാഗവും പ്രവര്‍ത്തനങ്ങളും, ആരോഗ്യഗരമായ ജീവിതവും വ്യക്തിഗത ശുചിത്വവും, രോഗിയുടെ അവകാശങ്ങള്‍, അണുബാധ നിയന്ത്രണവും അവയുടെ പ്രതിരോധവും, നേത്ര സംരക്ഷണം, മുറിവുകള്‍ ഡ്രസ്സ് ചെയ്യുന്നവിധം, കത്തീട്രല്‍ കെയര്‍, വ്യായാമ മുറകള്‍, ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ നല്‍കുന്ന വിധം, പേഷ്യന്റ് ട്രാന്‍സ്ഫറിങ് എന്നിങ്ങനെ 31 വിഷയങ്ങളിലാണ് വിദഗ്ധ പരിശീലനം നല്‍കുന്നത്. ആസ്പിരന്റ് ലേണിംഗ് അക്കാദമി എം.ഡി മുഹമ്മദ് ഷരീഫ് എം അധ്യക്ഷതനായി. നഴ്സിങ് സൂപ്രണ്ട് സൂസമ്മ, ലിസ, രാജേശ്വരി, ജില്ലാ പ്രോഗ്രാംമാനേജര്‍ ജിതിന്‍ എച്ച്.ആര്‍ അഡ്മിനിസ്റ്റര്‍ റിയ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മൂന്നാമത്തെ ബാച്ചിന്റെ ട്രെയിനിംഗ് പൂര്‍ത്തേകരിച്ചതോടെ പരിശീലനം ലഭിച്ചവര്‍ 74 പേരായി. പൊതുജങ്ങള്‍ക്ക് ശിശു പരിപാലനം, വയോജന പരിപാലനം, പ്രസവ ശുശ്രൂഷ എന്നീ സേവനം ആവശ്യമുള്ളവര്‍ക്ക് 8593088066 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.