സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി ഫ്രീ ലെഫ്റ്റ് ഭാഗം പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്തു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കാസര്‍ഗോഡ് എച്ച് പി ഗ്യാസ് ഷോപ്പ് മുതല്‍ കിഡ്‌സ് ഗോള്‍ഡ് ജ്വല്ലറി വരെയുള്ള ഫ്രീ ലെഫ്റ്റ് ഭാഗത്ത് തകര്‍ന്ന റോഡ് നന്നാക്കുന്ന പ്രവര്‍ത്തി നടത്തുന്നത്. ഗതാഗത നിയന്ത്രണം പാലിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.