അതിദരിദ്രരില്ലാത്ത കാസര്‍കോട് പ്രഖ്യാപനം ഒക്ടോബര്‍ മൂന്നിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ജില്ലയില്‍ നിര്‍വഹിക്കുമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വിജ്ഞാനകേരളത്തിന്റെ ജില്ലാ ഓഫീസ് ഉദ്ഘാടനവും അസാപ്പുമായി ചേര്‍ന്നുള്ള തൊഴില്‍ പരിശീലനങ്ങളുടെ ഉദ്ഘാടനവും വിജ്ഞാനകേരളം ചെയര്‍മാന്‍ ടി.എം തോമസ് ഐസക് സെപ്തംബര്‍ 30ന് രാവിലെ 10ന് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍ ഒക്ടോബര്‍ 20ന് നടക്കും. ജില്ലയിലെ അങ്കണവാടികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കും. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിന്റെ മുഴുവന്‍ പ്ലോട്ടുകളും സംരംഭകര്‍ക്ക് അനുവദിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എസ്.എന്‍ സരിത, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.മനു , പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത കൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി എസ്.ശ്യാമലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാരായ സി.ജെ സജിത്ത്, ബി.എച്ച് ഫാത്തിമത് ഷംന എന്നിവര്‍ പങ്കെടുത്തു.