ജലജന്യ രോഗങ്ങള്‍ക്കെതിരെ പനത്തടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിവരുന്ന ബോധവല്‍ക്കരണ സന്ദേശ യാത്രയ്ക്ക് തുടക്കമായി

രാജപുരം : ജലജന്യ രോഗങ്ങള്‍ക്കെതിരെ പനത്തടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിവരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വാര്‍ഡുകള്‍ തോറും നടത്തുന്ന വാഹന പ്രചരണ സന്ദേശ
യാത്ര കോളിച്ചാല്‍ ടൗണില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍ വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജസ്റ്റിന്‍ തങ്കച്ചന്‍, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി അംഗം കെ. പി സുരേഷ്, യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചെറുപനത്തടി സെക്രട്ടറി പി. എസ് സനല്‍കുമാര്‍, പനത്തടി ജനകീയ ആരോഗ്യ കേന്ദ്രം ജെ പി. എ ച്ച്. എന്‍ സിമി മോള്‍ ബേബി പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ചുമട്ടിട്ടുതൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജെ. എഛ്. ഐ സ്‌നേഹ എം. പി സ്വാഗതവും ശ്രീലക്ഷ്മി രാഘവന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *