ഇടതുപക്ഷ ജനാധി പത്യ മുന്നണി പുല്ലൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ നടന്നു.

പുല്ലൂര്‍ :ഏപ്രില്‍ 9ന് നടക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി. എച്ച്. കുഞ്ഞമ്പുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടിയുള്ള പുല്ലൂര്‍ ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പുല്ലൂര്‍ എ.കെ.ജി ഗ്രന്ഥാലയ പരിസരത്ത് വച്ച് നടന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദുമ മണ്ഡലം സെക്രട്ടറി കെ. വി. കുഞ്ഞിരാമന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷമായി സമാനതകളില്ലാത്ത കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം സാധ്യമാക്കുന്നതിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കെ. ബിന്ദു അധ്യക്ഷത വഹിച്ചു. സുനു ഗംഗാധരന്‍, കദീഷ് തടത്തില്‍, ടി. ബിന്ദു എന്നിവര്‍ സംസാരിച്ചു. ഷാജി എടമുണ്ട സ്വാഗതം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പുല്ലൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി ഷാജി എടമുണ്ടയെയും ചെയര്‍മാനായി കെ. ബിന്ദുവിനെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *